വിതുര : കനത്ത മഴയിൽ മലയോര മേഖലയിൽ വ്യാപകമായി മണ്ണിടിച്ചിൽ.പൊന്മുടി റോഡിൽ പന്ത്രണ്ടാം വളവിലും ഇരുപത്തിരണ്ടാം വളവിന് അടുത്ത് ഇടിയ കോവിലിന് സമീപവും മണ്ണിടിച്ചിൽ ഉണ്ടായി. കഴിഞ്ഞ ദിവസം രാത്രി മലയോര മേഖലയിൽ ശക്തമായ മഴയെ തുടർന്നാണ് പൊന്മുടിയിൽ മണ്ണിടിച്ചിൽ ഉണ്ടായത്. വിതുരയിൽ നിന്നും ഫയർഫോഴ്സ് എത്തി ഗതാഗതം പുനസ്ഥാപിച്ചു. തെങ്കാശി പാതയിൽ ചിപ്പൻ ചിറക്കു സമീപവും മണ്ണിടിച്ചിൽ ഉണ്ടായി. കനത്ത മഴയെ തുടർന്ന് പൊന്മുടി അടച്ചു.